Ash-Sharh

الشرح

The Relief8 ayahsMeccan

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ

أَلَمۡ نَشۡرَحۡ لَكَ صَدۡرَكَ﴿١

1നിനക്ക് നിന്‍റെ ഹൃദയം നാം വിശാലതയുള്ളതാക്കി തന്നില്ലേ?

وَوَضَعۡنَا عَنكَ وِزۡرَكَ﴿٢

2നിന്നില്‍ നിന്ന് നിന്‍റെ ആ ഭാരം നാം ഇറക്കിവെക്കുകയും ചെയ്തു.

ٱلَّذِيٓ أَنقَضَ ظَهۡرَكَ﴿٣

3നിന്‍റെ മുതുകിനെ ഞെരിച്ചു കളഞ്ഞതായ (ഭാരം).

وَرَفَعۡنَا لَكَ ذِكۡرَكَ﴿٤

4നിനക്ക് നിന്‍റെ കീര്‍ത്തി നാം ഉയര്‍ത്തിത്തരികയും ചെയ്തിരിക്കുന്നു.(1)

فَإِنَّ مَعَ ٱلۡعُسۡرِ يُسۡرًا﴿٥

5എന്നാല്‍ തീര്‍ച്ചയായും ഞെരുക്കത്തിന്‍റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും.

إِنَّ مَعَ ٱلۡعُسۡرِ يُسۡرٗا﴿٦

6തീര്‍ച്ചയായും ഞെരുക്കത്തിന്‍റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും.(2)

فَإِذَا فَرَغۡتَ فَٱنصَبۡ﴿٧

7ആകയാല്‍ നിനക്ക് ഒഴിവ് കിട്ടിയാല്‍ നീ (ഇബാദത്തിൽ) അദ്ധ്വാനിക്കുക.(3)

وَإِلَىٰ رَبِّكَ فَٱرۡغَب﴿٨

8നിന്‍റെ രക്ഷിതാവിലേക്ക് തന്നെ നിന്‍റെ ആഗ്രഹം നീ സമര്‍പ്പിക്കുകയും ചെയ്യുക.

RELATED SURAHS