Ad-Duha

الضحى

The Morning Hours11 ayahsMeccan

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ

وَٱلضُّحَىٰ﴿١

1പൂര്‍വ്വാഹ്നം തന്നെയാണ സത്യം.

وَٱلَّيۡلِ إِذَا سَجَىٰ﴿٢

2രാത്രി തന്നെയാണ സത്യം; അത് ശാന്തമാവുമ്പോള്‍.

مَا وَدَّعَكَ رَبُّكَ وَمَا قَلَىٰ﴿٣

3(നബിയേ,) നിന്‍റെ രക്ഷിതാവ് നിന്നെ കൈവിട്ടിട്ടില്ല. വെറുത്തിട്ടുമില്ല.

وَلَلۡأٓخِرَةُ خَيۡرٞ لَّكَ مِنَ ٱلۡأُولَىٰ﴿٤

4തീര്‍ച്ചയായും പരലോകമാണ് നിനക്ക് ഇഹലോകത്തെക്കാള്‍ ഉത്തമമായിട്ടുള്ളത്‌.

وَلَسَوۡفَ يُعۡطِيكَ رَبُّكَ فَتَرۡضَىٰٓ﴿٥

5വഴിയെ നിനക്ക് നിന്‍റെ രക്ഷിതാവ് (അനുഗ്രഹങ്ങള്‍) നല്‍കുന്നതും അപ്പോള്‍ നീ തൃപ്തിപ്പെടുന്നതുമാണ്.

أَلَمۡ يَجِدۡكَ يَتِيمٗا فَـَٔاوَىٰ﴿٦

6നിന്നെ അവന്‍ ഒരു അനാഥയായി കണ്ടെത്തുകയും,(1) എന്നിട്ട് (നിനക്ക്‌) ആശ്രയം നല്‍കുകയും ചെയ്തില്ലേ?

وَوَجَدَكَ ضَآلّٗا فَهَدَىٰ﴿٧

7നിന്നെ അവന്‍ വഴി അറിയാത്തവനായി കണ്ടെത്തുകയും എന്നിട്ട് (നിനക്ക്‌) മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തിരിക്കുന്നു.

وَوَجَدَكَ عَآئِلٗا فَأَغۡنَىٰ﴿٨

8നിന്നെ അവന്‍ ദരിദ്രനായി കണ്ടെത്തുകയും എന്നിട്ട് അവന്‍ ഐശ്വര്യം നല്‍കുകയും ചെയ്തിരിക്കുന്നു.(2)

فَأَمَّا ٱلۡيَتِيمَ فَلَا تَقۡهَرۡ﴿٩

9എന്നിരിക്കെ അനാഥയെ നീ അടിച്ചമര്‍ത്തരുത്‌.

وَأَمَّا ٱلسَّآئِلَ فَلَا تَنۡهَرۡ﴿١٠

10ചോദിച്ചു വരുന്നവനെ നീ വിരട്ടി വിടുകയും ചെയ്യരുത്‌.

وَأَمَّا بِنِعۡمَةِ رَبِّكَ فَحَدِّثۡ﴿١١

11നിന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹത്തെ സംബന്ധിച്ച് നീ സംസാരിക്കുക.

RELATED SURAHS