Al-Qari'ah

القارعة

The Striking Calamity11 ayahsMeccan

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ

ٱلۡقَارِعَةُ﴿١

1ഭയങ്കരമായ ആ സംഭവം.

مَا ٱلۡقَارِعَةُ﴿٢

2ഭയങ്കരമായ സംഭവം എന്നാല്‍ എന്താകുന്നു?

وَمَآ أَدۡرَىٰكَ مَا ٱلۡقَارِعَةُ﴿٣

3ഭയങ്കരമായ സംഭവമെന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?

يَوۡمَ يَكُونُ ٱلنَّاسُ كَٱلۡفَرَاشِ ٱلۡمَبۡثُوثِ﴿٤

4മനുഷ്യര്‍ ചിന്നിച്ചിതറിയ പാറ്റയെപ്പോലെ ആകുന്ന ദിവസം!

وَتَكُونُ ٱلۡجِبَالُ كَٱلۡعِهۡنِ ٱلۡمَنفُوشِ﴿٥

5പര്‍വ്വതങ്ങള്‍ കടഞ്ഞു വിതറപ്പെട്ട പഞ്ഞു പോലെയും ആയിത്തീരും.

فَأَمَّا مَن ثَقُلَتۡ مَوَٰزِينُهُۥ﴿٦

6അപ്പോള്‍ ഏതൊരാളുടെ തുലാസുകള്‍ ഘനം തൂങ്ങിയോ

فَهُوَ فِي عِيشَةٖ رَّاضِيَةٖ﴿٧

7അവന്‍ സംതൃപ്തമായ ജീവിതത്തിലായിരിക്കും.(1)

وَأَمَّا مَنۡ خَفَّتۡ مَوَٰزِينُهُۥ﴿٨

8എന്നാല്‍ ഏതൊരാളുടെ തുലാസുകള്‍ തൂക്കം കുറഞ്ഞതായോ

فَأُمُّهُۥ هَاوِيَةٞ﴿٩

9അവന്‍റെ സങ്കേതം ഹാവിയഃ ആയിരിക്കും.

وَمَآ أَدۡرَىٰكَ مَا هِيَهۡ﴿١٠

10ഹാവിയഃ എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?

نَارٌ حَامِيَةُۢ﴿١١

11ചൂടേറിയ നരകാഗ്നിയത്രെ അത്‌.

RELATED SURAHS